ബന്ധനം
മുറിയിലടച്ച കുട്ടീ..
ആരാണ്
നക്ഷത്രങ്ങളെ കവര്‍ന്ന് നിന്റെയീ ആകാശം
അനാഥമാക്കിയത്
ഋതുക്കളെ തടഞ്ഞ് നിന്റെയീ കാലം
അധീനമാക്കിയത്
നീയറിയുമോ
ഉച്ചരിക്കാത്ത നിന്റെ ആകൃതിയറ്റ വാക്കുകള്‍ക്കവള്‍
വൃഥാ കാത്തിരിക്കുന്നു
വിരിയാത്ത നിന്റെ സ്വപ്നമകന്ന ചിറകിന്‍ചലനങ്ങള്‍ക്കവള്‍
സദാ കാതോര്‍ത്തിരിക്കുന്നു.
എനിക്കറിയാം
പ്രതിബിംബിക്കാനാവാത്ത നിന്റെ ഇളംദേഹത്തില്‍
എല്ലാ കാഴ്ച്ചകളും തട്ടിയുടഞ്ഞു കരയും
മാറ്റൊലിയില്ലാത്ത നിന്റെ കുഞ്ഞുമനസ്സില്‍
എല്ലാ ശബ്ദവീചികളും വഴിമാറി വിതുമ്പും
നിന്റെ കുരുന്നുശരീരത്തില്‍ ഉപേക്ഷിക്കപ്പെട്ട
തിരുമറവിയെ ഞാനിന്ന് വെറുക്കുന്നു
എനിക്കു തണുക്കുന്നു..എനിക്കു പേടിയാവുന്നു
എന്നെങ്ങിനെയാണ് നീ പറയുക?
No comments:
Post a Comment